കഴിഞ്ഞ നവംബറിൽ നൂറ് കണക്കിന് പെൺകുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം വിഷവാതകപ്രയോഗം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. പെൺകുട്ടികളുടെ മാതാപിതാക്കൾ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
വിഷയത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. പെൺകുട്ടികൾക്ക് നേരെ വിഷവാതകപ്രയോഗം നടന്ന സംഭവത്തിൽ രഹന്യാന്വേഷണ വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണെന്ന് സർക്കാർ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു.
0 Comments