banner

ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം : ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷനുമുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത നാലുവർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചിട്ടുള്ളത്. 2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മിഷന്റെ ഹിയറിങ്ങിനുശേഷമേ അന്തിമതീരുമാനമുണ്ടാകൂ.

ഈ സാമ്പത്തികവർഷം വൈദ്യുതിബോർഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസ്സംനിൽക്കാനിടയില്ല. മാർച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണിൽ ഏഴുശതമാനം വർധനയോടെ നിശ്ചയിച്ചത്. അഞ്ചുവർഷത്തേക്കുള്ള നിരക്കുവർധന അന്ന് വൈദ്യുതിബോർഡ് സമർപ്പിച്ചെങ്കിലും 2022-23 വർഷത്തേക്കുള്ളതുമാത്രമാണ് അന്ന് നിശ്ചയിച്ചത്.

ചുരുങ്ങിയസമയത്തിൽ ഹിയറിങ് നടത്തി വർധനനിരക്കിൽ കമ്മിഷൻ തീരുമാനമെടുത്താൽ ഏപ്രിലിൽ നിരക്കുവർധനയുണ്ടാവും. അതുണ്ടായില്ലെങ്കിൽ ഒന്നോ രണ്ടോ മാസം വൈകിയേക്കും.

Post a Comment

0 Comments