കേന്ദ്ര സർക്കാർ കേരളത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് നൽകണം. അങ്ങിനെ ചെയ്യാൻ എംപി മാർ പോലും തയ്യാറാകുന്നില്ല. ഇല്ലാത്ത കാര്യം ധനമന്ത്രിയും, മുഖ്യമന്ത്രിയും പറയുന്നു.കൃത്യമായ മാനദണ്ഡ പ്രകാരമാണ് സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നത്, അതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുന്നു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ GST കൗൺസിലിൽ എതിർത്തത് കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് 750 കോടി അധിക ഇന്ധന നികുതിയിലൂടെ കിട്ടും എന്ന് പറയുന്ന ബാലഗോപാൽ വിലകയറ്റം തടയാൻ രണ്ടായിരം കോടി വേറെ നീക്കി വെയ്ക്കുന്നു. എന്തൊരു പൊള്ളത്തരം ആണിതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയ സംസ്ഥാനം കേരളം ആണ് .
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് , ചിന്ത ജെറോം തുടങ്ങി എല്ലാ ധൂർത്തിനും ചേർത്താണ് ഇത് നൽകിയത്.എല്ലാം അറിയുന്ന പ്രതിപക്ഷ നേതാവും കള്ള കണക്കുകൾക്ക് കൂട്ട് നിൽക്കുന്നു .കേന്ദ്രം പണം നൽകുന്നില്ല എന്ന് പറഞ്ഞു എന്തുകൊണ്ട് പിണറായി വിജയൻ ദില്ലിയിൽ സമരം ചെയ്യുന്നില്ല?അതിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
0 Comments