banner

കരുവ ഗൈഡൻസ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.

അഞ്ചാലുംമൂട് : കരുവ ഗൈഡൻസ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ
ലഹരി വിരുദ്ധ സെമിനാറും, മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ഗൈഡൻസ് പ്രിൻസിപ്പാൾ മുനീർഖാന്റെ അധ്യക്ഷതയിൽ കെ.എം.ജെ ഹാളിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം മുൻ റിട്ട: അധ്യാപകൻ സുജാതൻ നിർവ്വഹിച്ചു. 

ലഹരി വിരുദ്ധ സെമിനാറിൽ അഞ്ചാലുംമൂട് ജനമൈത്രി ബിറ്റ് ഓഫീസർ ലാലു സംസാരിച്ചു. തുടർന്ന് പ്രശസ്ത കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ജി.ടി. രാജൻ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. 

ചടങ്ങിൽ ഗൈഡൻസ് നടത്തിയ എസ്.എസ്.എൽ.സി മോഡൽ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് കുടുംബശ്രീ കൊല്ലം മുൻ അസിസ്റ്റന്റ് കോർഡിനേറ്ററായിരുന്ന അൻസർ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സ്ഥാപന മാനേജ്മെന്റ് അംഗം റാഷിദ് സ്വാഗതവും പറഞ്ഞു.

Post a Comment

0 Comments