banner

നിങ്ങളുടെ തൊട്ടടുത്ത് കേരളം, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ; കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കേരളത്തിനെതിരെ അമിത് ഷാ

കേരളം സുരക്ഷിതമല്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന പരാർമശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമർശം.

‘നിങ്ങളുടെ തൊട്ടടുത്ത് കിടക്കുന്നത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ. ‘കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താനാകൂവെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, കോൺഗ്രസ് എക്കാലത്തും പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലർ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ജെഡിഎസ്സിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

إرسال تعليق

0 تعليقات