banner

കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിച്ചു; വീട്ടമ്മയ്ക്ക് നേരെ വധഭീഷണി ; യുവാവ് പൊലീസ് പിടിയിൽ


കോട്ടയം : വീട്ടമ്മക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പൊലീസ് പിടിയിൽ. വള്ളിച്ചിറ വലവൂർ ഭാഗത്ത് നാരകത്തടത്തിൽ വീട്ടിൽ ആൽബിൻ ജോർജ് (29) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ വീട്ടമ്മയുടെ വീട്ടിൽ എത്തി കോടാലി കൊണ്ട് വീടിന്റെ വാതിൽ പൊളിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ കെ.എം. അബ്രഹാം, ബിജു ജോസഫ്, സുജിത് കുമാർ, സി.പി.ഒമാരായ വി.എം. റോയി, ജോബി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Post a Comment

0 Comments