banner

കൊല്ലത്ത് 'ക്യാൻസര്‍' ഡിറ്റക്ഷന്‍ ക്യാമ്പ് ഫെബ്രുവരി ഒമ്പതിന്; സംഘടിപ്പിക്കുന്നത് ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയുക്തമായി

കൊല്ലം : ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയുക്തമായി ലോകാര്‍ബുദ ദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ ക്യാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പും എക്‌സിബിഷനും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. 

ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഡോ.പി.കെ.ഗോപന്‍ അധ്യക്ഷനാകും. കണ്‍സള്‍ട്ടന്റ് ഇന്‍ റേഡിയോതെറാപ്പി ഡോ. രജിത ബോധവത്കരണ ക്ലാസ് നയിക്കും. രാവിലെ 7.30ന് ജില്ലാ ആശുപത്രിയില്‍ നിന്നും ‘ക്യാന്‍സര്‍ പരിചരണത്തിലെ വിടവ് ഇല്ലാതാക്കല്‍’ സന്ദേശം ഉയര്‍ത്തി റാലി സംഘടിപ്പിക്കും.

Post a Comment

0 Comments