കൊല്ലം : ചടയമംഗലത്ത് കെഎസ്ആർടിസി ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. പുനലൂർ ഐക്കരക്കോണം സ്വദേശി 19 കാരനായ അഭിജിത്ത്, പുനലൂർ തലയാംകുളം സ്വദേശിനി 20 കാരിയായ ശിഖ എന്നിവരാണ് മരണപെട്ടത്. അപകടത്തിൽ ശിഖ തത്ക്ഷണം മരണപ്പെട്ടതായും ഗുരുതര പരിക്കേറ്റ അഭിജിത്ത് റോഡിൽ അര മണിക്കൂറോളം കിടന്നെങ്കിലും ആരും രക്ഷാപ്രവർത്തനത്തിന് മുതിർന്നില്ലെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് സ്വകാര്യ ഓൺലൈൻ മീഡിയ റിപ്പോർട്ട് ചെയ്തു.
ചടയമംഗലം നെട്ടേത്തറയിൽ രാവിലെ എട്ടു മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് സുഹൃത്തുക്കൾ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. മരിച്ച അഭിജിത്ത് പത്തനംതിട്ട മുസ്ലീലീയാർ കോളേജിലെ ബിബിഎ വിദ്യാർത്ഥിയും, ശിഖ തട്ടത്തുമല വിദ്യ ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ രണ്ടാം വർഷ എൻജീനിയറിംഗ് വിദ്യാർത്ഥിനിയുമാണ്.
പ്രദേശവാസികൾ ചേർന്ന് ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു.
0 Comments