banner

ഇന്ത്യയിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്കില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ.

കാസർകോട് : ഇന്ത്യയിലെ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ജമാ അത്തെ ഇസ്ലാമിക്കില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ജമാഅത്ത് ഇസ്ലാമി- ആർ.എസ്.എസ്. ചർച്ചയുമായി ബന്ധപ്പെട്ട് കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ മറ്റ് പ്രബല മുസ്ലിം സംഘടനകൾപോലും ചർച്ചയെ തള്ളിപ്പറഞ്ഞു. രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത് ആർ.എസ്.എസുമായാണോ? ഏതൊക്കെ സംഘടനകളുമായി ചർച്ച ചെയ്താണ് അജൻഡകൾ തീരുമാനിച്ചത്? ഇന്ത്യൻ മുസ്ലിങ്ങളിൽ ഒരു ന്യൂനപക്ഷത്തിന്റെപോലും പിന്തുണയില്ലാത്ത സംഘടനയാണ് ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി. അത്തരമൊരു സംഘടനയ്ക്ക് മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ അവകാശമില്ല. സി.പി.എം. മുസ്ലിങ്ങളുടെ അമ്മാവനാകണ്ട എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി എന്തിനാണ് മുസ്ലിങ്ങളുടെ വാപ്പയാകാൻ ശ്രമിക്കുന്നത്.

ചർച്ചയുടെ വിവരങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളും ഒളിപ്പിച്ചുവച്ചു. വാർത്ത പുറത്തുവന്നപ്പോൾ അതെക്കുറിച്ച് പ്രതികരിക്കാൻ അവർ നിർബന്ധിതരായി -കെ.ടി. ജലീൽ പറഞ്ഞു.

Post a Comment

0 Comments