banner

ലൈഫ് മിഷന്‍ കോഴക്കേസ്; സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനായി വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഹാജരായില്ല. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. 

നിയമസഭ സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ ഇ.ഡിക്ക് ഇ-മെയില്‍ സന്ദേശം അയച്ചതായാണ് വിവരം. രവീന്ദ്രന് ഒരുതവണ കൂടി നോട്ടീസ് അയക്കാനാണ് ഇ.ഡിയുടെ തീരുമാനം.

കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇദ്ദേഹത്തിന്‍റെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായാണ് സി.എം. രവീന്ദ്രനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് . സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റില്‍ രവീന്ദ്രന്‍റെ പേര് പരാമര്‍ശിച്ചതായി വിവരം പുറത്തുവന്നിരുന്നു. 

തുടര്‍ന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ളതെന്ന് കരുതുന്ന ചാറ്റുകളും പുറത്തുവന്നിരുന്നു .

Post a Comment

0 Comments