banner

കൊല്ലത്ത് സാക്ഷരതാ പ്രേരകിനെ മരിച്ച നിലയിൽ കണ്ടെത്തി; 6 മാസമായി ശമ്പളം ലഭിച്ചില്ല, നേരിട്ടത് സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യ

കൊല്ലം : പത്തനാപുരത്ത് സാക്ഷരതാ പ്രേരകിനെ മരിച്ച നിലയിൽ കണ്ടെത്തി.
പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരക് മങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് മരിച്ചത്. 6 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് ആരോപണം.

80 ദിവസങ്ങളായി കേരളാ സാക്ഷരതാ പ്രേരക് അസോസിയേഷൻ ശമ്പളം നൽകണമെന്നാവിശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലാണ്.
6 മാസമായി വരുമാനം മുടങ്ങിയത് മൂലം ആത്മഹത്യ ചെയ്ത ബിജുമോൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
ശമ്പളത്തിന്റെ കാര്യം അന്വേഷിക്കാൻ അസോസിയേഷൻ ഭാരവാഹികളുമായി ഫോണിൽ സംസാരിക്കുമ്പോഴും ബിജുമോൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞിരുന്നതായി ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.

സംസ്ഥാനത്തെ 1714 സാക്ഷരതാ പ്രേരക്മാർ ശമ്പളം ലഭിക്കാത്തത് മൂലം വലയുകയാണ്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലേക്ക് മാറ്റിയ സർക്കാർ ഉത്തരവ് നടപ്പാകാത്തതാണ് ശമ്പളം മുടങ്ങിയതിന് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments