banner

കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കിയ സംഭവം; അനുശോചനമറിയിച്ച് മന്ത്രി എം.ബി രാജേഷ്; ബിജു മോൻ ബഡ്ജറ്റിൻ്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് പ്രതിപക്ഷ നേതാവ്

കൊല്ലം : സാക്ഷരതാ പ്രേരക് ബിജുമോൻ ജീവനൊടുക്കിയ സംഭവത്തിൽ അനുശോചനമറിയിച്ച് മന്ത്രി എം.ബി രാജേഷ്. ബിജുമോന്റെ മരണം വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു. പ്രേരക്മാരുടെ വേതന പ്രശ്‌നം പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
അതേ സമയം ബിജു മോൻ ബഡ്ജറ്റിൻ്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു

ആറു മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ആത്മഹത്യ ചെയ്ത ബിജുമോൻ.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബിജുമോൻ ജീവനൊടുക്കിയതെന്ന് കേരള സാക്ഷരതാ പ്രേരക് അസേസിയേഷൻ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി എം.ബി .രാജേഷിൻ്റെ പ്രതികരണം.പ്രേരക്മാരുടെ വേതന പ്രശ്‌നം പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.ബിജുവിൻ്റെ മരണം വേദനാജനകമെന്നും മന്ത്രി പ്രതികരിച്ചു.

അതേ സമയം ബിജുവിൻ്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചനം അറിയിച്ചു.ബിജുമോൻ ബഡ്ജറ്റിൻ്റെ ആദ്യ ഇരയും രക്തസാക്ഷിയുമെന്ന് സതീശൻ പറഞ്ഞു. ബഡ്ജറ്റിൽ ഓണറേറിയം നൽകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും സതീശൻ പറഞ്ഞു.

സെക്രട്ടറിയേറ്റിനു മുന്നിൽ പ്രേരക്മാരുടെ സംഘടനയുടെ സമരം 80 ദിവസം പിന്നിട്ടു. വരും ദിവസങ്ങളിൽ സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Post a Comment

0 Comments