banner

നാട്ടില്‍വന്ന് മടങ്ങിയത് മൂന്ന് ദിവസം മുൻപ്; ഛത്തീസ്ഗഡിൽ മലയാളി സൈനികൻ സ്വയം വെടിവെച്ച് മരിച്ചു

പാലക്കാട് : മലയാളി ജവാൻ സ്വയം വെടിയുതിർത്ത് മരിച്ചു. പാലക്കാട് അയിലൂർ തിരുവഴിയാട് ഇടപ്പാടം വീട്ടിൽ മണികണ്ഠന്റെ മകൻ വിനുവാണ് (37) മരിച്ചത്. ഛത്തീസ്ഗഢിലെ ബിജാപൂരിൽ സി.ആർ.പി.എഫ്. (സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്) ജവാനാണ് വിനു. ജവാൻ സ്വയം വെടിവെച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാവോവാദിസാന്നിധ്യമുള്ള ബിജാപൂർ ജില്ലയിലെ 85-ാം ബറ്റാലിയനിൽ അംഗമാണ് വിനു. മൂന്നുദിവസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്.

ജോലിക്ക് ഹാജരാകുന്നതിനുമുൻപ് ബാരക്കിനുള്ളിൽ കയറിയ വിനു തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അമ്മ: വത്സല. ഭാര്യ: റോഷ്ന. മക്കൾ: ദിയ, യദു. സഹോദരി: മിനിമോൾ.

Post a Comment

0 Comments