ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ പിന്നാലെയെത്തി സ്കൂട്ടറിൽ എൻജിൻ ഓയിൽ കുറവാണെന്നും മോശമാണെന്നുമൊക്കെ പറഞ്ഞാണ് ഇയാൾ തട്ടിപ്പിനു തുടക്കമിടുന്നതെന്നു പൊലീസ് അറിയിച്ചു.
ഓയിൽ മാറിയില്ലെങ്കിൽ വാഹനത്തിനു തീപിടിക്കുമെന്നും പറയും. വർക്‌ഷോപ്പിൽ ജോലി ചെയ്യുന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയിൽ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപ വാങ്ങി ഓയിൽ ഒഴിച്ചു നൽകും.
സംശയം തോന്നിയ ചിലർ വാഹനം ഷോറൂമിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാൾ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്നു വ്യക്തമായത്. ഓട്ടമൊബീൽ വർക്‌ഷോപ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് ഭാരവാഹികൾ ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു.
0 تعليقات