banner

കെഎസ്ആർടിസിയിലെ നിർബന്ധിത വിആർഎസ്; വാർത്ത വ്യാജമെന്ന് അധികൃതർ

കെഎസ്ആർടിസിയിൽ നിർബന്ധിതമായി വി.ആർ.എസ് നടപ്പാക്കാൻ പോകുന്നുവെന്നും, അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. വാർത്തകളിൽ വരുന്നത് പോലെ നിർബന്ധിത വി.ആർ.എസിന് വേണ്ടി 50 വയസിന് മുകളിൽ പ്രായം ഉള്ളവരുടേയും, 20 വർഷത്തിൽ അധികം സർവ്വീസ് ഉള്ളവരുടേതുമായ 7200രത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആർടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആർടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

കെഎസ്ആർടിസിയിൽ നിർബന്ധിത വി ആർ എസ് നടപ്പിലാക്കുന്നുവെന്ന തരത്തിൽ മുൻപും വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നതാണ്. നിർബന്ധിത വി ആർ എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോ​ഗമാണ്. വി ആർഎസ് എന്നാൽ വോളണ്ടറി റിട്ടേഡ്മെന്റ് സ്കീമാണ്. അത് പ്രകാരം താൽപര്യമുള്ളവർക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിർബന്ധിത വി.ആർ.എസ് എന്നൊരു പ്രയോ​ഗമേ ഇല്ല.

എന്നാൽ 1243 ഓളം ജീവനക്കാർ നിലവിൽ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട് 600 ഓളം ജീവനക്കാർക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് രണ്ട് വർഷം മുൻപ് അങ്ങനെ വരാത്തവർക്ക് വേണ്ടി വി ആർ എസ് സ്കീം നടപ്പാക്കാൻ സർക്കാരിനോട് 200 കോടി രൂപയുടെ ഒരു നിർദ്ദേശം സമർപ്പിച്ചത്.

Post a Comment

0 Comments