banner

സംഘടനാ സമ്മേളനത്തിനായി നെടുങ്കണ്ടത്ത് റവന്യൂ ഓഫീസുകളില്‍ ജീവനക്കാരുടെ കൂട്ട അവധി

ഇടുക്കി : നെടുങ്കണ്ടത്ത് റവന്യൂ ഓഫീസുകളില്‍ ജീവനക്കാരുടെ കൂട്ട അവധി. സംഘടനാ സമ്മേളനത്തിനായാണ് ജീവനക്കാര്‍ അവധി എടുത്തത്. മിക്ക ഓഫീസുകളിലും നാമമാത്ര ജീവനക്കാരാണ് ഹാജരായത്. നെടുങ്കണ്ടത്ത് നടക്കുന്ന ജോയിന്‍റ് കൗണ്‍സില്‍ മേഖലാ സമ്മേളനത്തിനായാണ് ജീവനക്കാര്‍ കൂട്ട അവധി എടുത്തത്. നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന ഉടുമ്പന്‍ചോല താലൂക് ഓഫീസില്‍ ആകെയുള്ള 67 ജീവനക്കാരില്‍ 35 പേരും അവധിയിലാണ്.

ഭൂ പതിവ് ഓഫിസ്, സര്‍വ്വേ, തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ജീവനക്കാര്‍, മുന്നറിയിപ്പ് ഇല്ലാതെ കൂട്ട അവധി എടുത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. വിദൂര മേഖലയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി താലൂക് ഓഫിസില്‍ എത്തിയവര്‍ സേവനം ലഭ്യമാത്തതിനാല്‍ തിരികെ മടങ്ങേണ്ടി വന്നുവെന്ന് പരാതിപ്പെട്ടു. പത്തനംത്തിട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവം അടുത്തയിടെ വലിയ വിവാദമായിരുന്നു.

Post a Comment

0 Comments