banner

കേന്ദ്രനിർദേശം ശരിയല്ല!, സ്‌കൂളിൽ ചേരാനുള്ള കേരളത്തിലെ പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്ന കേ​ന്ദ്രസർക്കാരിൻ്റെ നിർദേശം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാനത്ത് സ്‌കൂളിൽ ചേരാനുള്ള പ്രായം അഞ്ചുവയസ്സാണെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കേന്ദ്രനിർദേശത്തിൽ വിശദമായ പഠനം വേണ്ടിവരു​െമന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര നിർദേശം പാടെ തള്ളിക്കളയുന്നില്ല. കേരളത്തിൽ നിലവിൽ അഞ്ചുവയസ്സിലാണ് കുട്ടികളെ സ്‌കൂളിൽ ചേർത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേരളത്തിലെ അവസ്ഥ വെച്ച് കേന്ദ്രസർക്കാറിന് തീരുമാനം എടുക്കാനാവില്ല. ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടണം. വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചർച്ച നടത്തണം.

കേന്ദ്ര നിർദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ആറുവയസിൽ പഠനം തുടങ്ങിയാൽ കുറച്ചുകൂടെ പക്വത ഉണ്ടാകും എന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ കേരളത്തിൽ രണ്ടാം ക്ലാസുമുതൽ തന്നെ കുട്ടികൾ വളരെ നന്നായി ഇംഗ്ലീഷും മറ്റ് ഭാഷകളും സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments