banner

കോർപ്പറേറ്റുകൾക്ക് തീറെഴുത്തി രാജ്യത്തെ ഏകാധിപത്യ ഭരണത്തിലേക്ക് സംഘപരിവാർ മാറ്റുകയാണെന്ന് എം.കെ.രാഘവൻ എം.പി.

കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതി രാജ്യത്തെ ഏകാധിപത്യ ഭരണത്തിലാക്കുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് എം.കെ രാഘവൻ എം.പി. ആർ.എം.പി.ഐ രണ്ടാം അഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി മുതലക്കുളത്ത് നടന്ന കോർപറേറ്റ് ഹിന്ദുത്വ ത്തിനെതിരെ ജനകീയ ചെറുത്തുനിൽപ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തിൻ്റെ കഴുത്ത് ഞെരിച്ച് മത ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഹിന്ദുത്വഫാസിസം. ജർമൻ ഏകാധിപതിയായ ഹിറ്റ്ലറുടെ ഇന്ത്യൻ പതിപ്പാണ് മോദി ഭരണം. അച്ഛാ ദിൻ എന്ന മോഹന വാഗ്ദാനം നൽകി അധികാരം പിടിച്ചടക്കി രാജ്യം കൊള്ളയടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കെ.എസ് ഹരിഹരൻ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, അദാനിയുടെ നിയമവിരുദ്ധ, മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി ലോകത്തെ അറിയിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കുർത്ത, എൻ.വേണു, അഡ്വ.പി.കുമാരൻ കുട്ടി, കെ.കെ രമ എം.എൽ.എ, കെ.പി പ്രകാശൻ സംസാരിച്ചു.

Post a Comment

0 Comments