banner

മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല, അത് നമ്മുടെ സംസ്കാരത്തിൻ്റെ അടിത്തറയാണ്; അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ആശംസകൾ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല. അത് നമ്മുടെ സാംസ്കാരത്തിൻ്റെ അടിത്തറ കൂടിയാണെന്ന് അദ്ദേഹം ആശംസാ ഫേസ്ബുക്കിലെ കുറിപ്പിലൂടെ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം...
 
ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ലോകമെമ്പാടും നിലനിൽക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്കാരത്തിൻ്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയിൽ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂർണവും സമഗ്രവുമാകുന്നത്.

മാതൃഭാഷയെ സംരക്ഷിക്കാനും അതിനെ ആധുനികവൽക്കരിച്ച് വിപുലപ്പെടുത്താനും നിരന്തരമായ പരിശ്രമം വേണ്ടതുണ്ട്. അതിലൂടെ സംരക്ഷിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകവും അറിവുമാണ്. മാതൃഭാഷയുടെ സമൃദ്ധിയും സൗന്ദര്യവും ആസ്വദിക്കാൻ ഭാവി തലമുറയ്ക്കുകൂടി കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ടും ലോകത്തിലെ ഭാഷാ വൈവിധ്യത്തെ അംഗീകരിച്ചുകൊണ്ടും ഈ ദിനം അർത്ഥപൂർണ്ണമായ രീതിയിൽ നമുക്ക് ആചരിക്കാം. ഈ ദിനത്തിൽ മാതൃഭാഷയെ സംരക്ഷിക്കാനായി പോരാടിയ ധീരരെ ആദരിക്കുകയും ആ ചരിത്രം സ്മരിക്കുകയും ചെയ്യാം. ഏവർക്കും അന്താരാഷ്ട്ര മാതൃഭാഷാ ദിനാശംസകൾ! 

 #മാതൃഭാഷാദിനം

إرسال تعليق

0 تعليقات