banner

എന്റെ അച്ഛൻ മുസ്ലീമായിരുന്നില്ല, ബ്രാഹ്മണനായിരുന്നു, അതുകൊണ്ട് ഞാനും മുസ്ലീമല്ല: ഹനാൻ

നടിയായും മോഡലായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഹനാന്‍. ജീവിത ചിലവ് കണ്ടെത്താന്‍ സ്കൂള്‍ പഠനത്തിന് ശേഷം അതേ യൂണിഫോമില്‍ മീന്‍ കച്ചവടം തെരുവുകളില്‍ ചെയ്ത് തുടങ്ങിയതോടെയാണ് ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ശേഷം ഹനാനെ തേടി നിരവധി സഹായങ്ങള്‍ വരികയും പഠനത്തിനും മറ്റുമായി പുതുവഴികള്‍ ഹനാന് ലഭിക്കുകയും ചെയ്തിരുന്നു. നിരവധി വിമര്‍ശനങ്ങള്‍ ഹനാന് നേരിടേണ്ടി വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിലാണ് തന്റെ ജനനമെന്ന് പറഞ്ഞാണ് ഹനാന്‍ സംസാരിച്ച്‌ തുടങ്ങുന്നത്.

‘ഒരു ശിവ രാത്രിയിലാണ് എന്റെ ജനനം. അതൊരു പുണ്യമായി ഞാന്‍ കരുതുന്നു. പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തിൽ പോയി തൊഴുതു. അറിയുന്ന രീതിയില്‍ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേള്‍ക്കണം. തെറ്റുകള്‍ ക്ഷമിക്കണം. അടുത്ത വര്‍ഷം ഈ സമയത്ത് കുറച്ച്‌ കൂടെ സ്വരം നന്നാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഞാന്‍ മുസ്ലീം അല്ല. വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്. എന്റെ ഫാദര്‍ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്മണന്‍ ആയിരുന്നു’ എന്നാണ് ഹനാന്‍ പറയുന്നത്.

അമ്മ ബ്രാഹ്മിണ്‍ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലീം ആയിരുന്നു എന്നും താരം മറുപടി നല്‍കി. ഹനാന്‍ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാന്‍ മറുപടി നല്‍കിയത്. സംഭവം പെടുന്നനെയാണ് ചര്‍ച്ചയായത്.

Post a Comment

0 Comments