സായുധസേനാ ബറ്റാലിയൻ കമാൻഡന്റായ ജി. ജയ്‌ദേവിനെ പുതിയ തസ്തികയുടെ ചുമതല ഏൽപ്പിച്ചു. ഒരേ പദവിയിലെ രണ്ടു തസ്തികകളിൽ ആരെന്തൊക്കെ ചെയ്യണം എന്നുള്ള കാര്യത്തിൽ അവ്യക്തത തുടരുകയായാണ്. വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പുതിയ തസ്തിക; ‘ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി’
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി ഉണ്ടാക്കിയത്. സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക സൃഷ്ടിക്കുന്നത്. നിലവിൽ ഇന്റലിജൻസിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജൻസ് എഡിജിപിയും സെക്യൂരിറ്റി എസ്.പിയുമാണ് പുതിയ തസ്തികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
0 Comments