banner

എൻജിഒ അസോസിയേഷൻ നേതാവിനെ എംസി റോഡിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. 

മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനാണ് തൂങ്ങിയ മരിച്ച അരുൺകുമാർ. ഇന്ന് പുലർച്ചെ എം സി റോഡിനു സമീപത്തുള്ള പറിങ്കമാവിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചിരുന്നു. 

മരിച്ച അരുൺകുമാറിന് ഇടത് കൈയ്ക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇരുചക്ര വർക് ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുൺ കുമാറെന്ന് പ്രദേശവാസികൾ പറയുന്നു. 

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

إرسال تعليق

0 تعليقات