banner

പ്രതീക്ഷ തെറ്റി, ക്ഷേമപെൻഷനിൽ വർദ്ധനവില്ല; നിലവിലെ 1600 രൂപ തുടരും

തിരുവനന്തപുരം : സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെൻഷൻ തുകയിൽ മാറ്റമില്ല. അർഹരായവർക്ക് പ്രതിമാസം 1600 രൂപ നൽകുന്നത് അടുത്ത സാമ്പത്തിക വർഷവും
തുടരും. പെൻഷൻ ഉയർത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ധനമന്ത്രി പറഞ്ഞത്.

സംസ്ഥാനത്ത് 50.66 ലക്ഷം പേർക്കാണ് സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതുകൂടാതെ സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോർഡുകളിലെ 6.73 ലക്ഷം അംഗങ്ങൾക്കും സർക്കാർ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നു. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ വഴി 4.28 ലക്ഷം പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ആകെ 62 ലക്ഷം പേർക്കാർ 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്.

Post a Comment

0 Comments