banner

കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി വാര്‍ഷികം ഫെബ്രുവരി 17ന്

എന്‍. എസ്. സഹകരണ ആശുപത്രിയുടെ 17-ാം വാര്‍ഷികാഘോഷം ഫെബ്രുവരി 16, 17 തീയതികളില്‍. 12 കോടി രൂപ  ചെലവഴിച്ച് പൂര്‍ത്തിയാക്കിയ  നൂതന വിവരസാങ്കേതിക സംവിധാനങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 

മികച്ച ഡോക്ടര്‍ക്കും നഴ്‌സിനുമുള്ള അവാര്‍ഡുകള്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്യും. വാര്‍ഷികസമ്മേളനം ഉദ്ഘാടനവും എന്‍.എസ് അനുസ്മരണ പ്രഭാഷണവും  മുന്‍ മന്ത്രി എം. എ. ബേബി നിര്‍വഹിക്കും.

എം.എല്‍.എമാരായ എം. നൗഷാദ്, എം.മുകേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എന്‍. എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, സെക്രട്ടറി പി. ഷിബു, വൈസ് പ്രസിഡന്റ് എ. മാധവന്‍പിള്ള, ഭരണസമിതി അംഗങ്ങളായ സൂസന്‍കോടി, പി.കെ. ഷിബു, ഡിവിഷന്‍ കൗണ്‍സിലര്‍ എ. അനീഷ് കുമാര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. അബ്ദുല്‍ഹലീം തുടങ്ങിയവര്‍ പങ്കെടുക്കും. 16ന് വൈകിട്ട് നാല് മുതല്‍ എന്‍.എസ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികളുടെ  ബിരുദദാന ചടങ്ങും  കലാപരിപാടികളും അരങ്ങേറും.  

إرسال تعليق

0 تعليقات