പറവൂര്‍ : നോര്‍ത്ത് പറവൂര്‍ തിരുത്തിപ്പുറത്ത് വൃദ്ധമാതാവിനെയും മരുമകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തിപ്പുറത്ത് സരോജിനി (85), മകന്റെ ഭാര്യ അംബിക (55) എന്നിവരാണ് മരിച്ചത്.
സരോജിനിയുടെ മകനും അംബികയുടെ ഭർത്താവുമായ സതീശന്‍ നാല് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. സതീശൻ -അംബിക ദമ്പതികളുടെ മകൻ സബിന്‍ അഞ്ച് വര്‍ഷം മുമ്പും മരണപ്പെട്ടു.
സരോജിനിയെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അംബിക തൂങ്ങി മരിച്ച നിലയിലായിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments