Latest Posts

ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി

പത്തനംതിട്ട : ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. പത്തനംതിട്ട തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്.  

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെയും റമ്മി അടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചും ഇയാള്‍ക്ക് വന്‍ തുക നഷ്ടം വന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിവാഹിതനായത്. ഓണ്‍ലൈനായി ലോണുകളെടുത്തും പരിചയക്കാരില്‍നിന്ന് വായ്പ വാങ്ങിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇത് തിരികെ നല്‍കാനാകാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.

0 Comments

Headline