Latest Posts

സഹയാത്രികയായ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച് യാത്രക്കാരൻ; യുവാവിനെ ബസിൽ നിന്നും ഇറക്കിവിട്ടു

ബെംഗളൂരു : ക‍ർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസ്സിൽ വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ച് യാത്രക്കാരൻ. KA-19 F-3554 എന്ന കെഎസ്ആർടിസിയുടെ വിജയപുര – മംഗളുരു ബസ്സിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

ഹുബ്ബള്ളിയിൽ ഭക്ഷണം കഴിക്കാനായി ബസ്സ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോഴായിരുന്നു സംഭവം. ഭൂരിഭാഗം യാത്രക്കാരും ബസ് ജീവനക്കാരും ഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു

ബസ്സിൽ കിടന്നുറങ്ങുകയായിരുന്ന ഇരുപതുകാരിയുടെ സീറ്റിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഓടിക്കൂടി. സംഭവം ചോദ്യം ചെയ്തപ്പോൾ യുവാവ് ബസ് ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറി. തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ട് ഇയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു.

ബസിൽ ഡ്രൈവർക്ക് തൊട്ടുപിന്നിൽ സീറ്റ് നമ്പർ മൂന്നിലാണ് പെൺകുട്ടി ഇരുന്നത്. കുറ്റാരോപിതനായ യുവാവ് 29ാമത്തെ സീറ്റിലായിരുന്നു ഇരുന്നത്. സംഭവത്തിൽ പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. യാത്രക്കാരൻ നന്നായി മദ്യപിച്ചിരുന്നെന്ന് സഹയാത്രികർ ആരോപിച്ചു. പ്രതിക്ക് 32 വയസാണ് പ്രായം എന്നാണ് വിവരം.

0 Comments

Headline