banner

പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി

പത്തനംതിട്ട : പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം അതിജീവിത ഒളിച്ചോടി. ബന്ധുക്കളുടെ പരാതിയിൽ കാണാതായ അതിജീവിതയ്ക്കെതിരെ പോലീസ് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും നിലവില്‍ പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.

കഴിഞ്ഞ നവംബര്‍ 10ന് പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇലവുംതിട്ട അയത്തില്‍ മംഗലശ്ശേരില്‍ വീട്ടില്‍ അരവിന്ദിനൊ (37)പ്പമാണ് ഇര പോയത്

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു പ്രതി അറസ്റ്റിലായത്. ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. 

ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന അരവിന്ദ് ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.

Post a Comment

0 Comments