വാണി ജയറാമിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തിൽ വച്ച് നടക്കും. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ഇന്നലെയാണ് ഗായികയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അവർ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കടന്നപ്പോൾ വാണി ജയറാമിനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
0 Comments