മണലിക്കട ഭാഗത്ത് പണിയ്ക്കായി വാനം തോണ്ടി പഴയ സംരക്ഷണ ഭിത്തിയുടെ പാറയും മണ്ണും റോഡിലേയ്ക്കിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചിട്ട് രണ്ടാഴ്ചയിലേറെ ആയി. പല ഭാഗത്തും റോഡ് ഇടിഞ്ഞ് തോട്ടിലേയ്ക്ക് മറിഞ്ഞിട്ടുണ്ട്. പലയിടത്തും ഇറിഗേഷൻ വകുപ്പിന്റെ വർക്ക് ചെയ്തതിൽ ക്രമക്കേടുകൾ കണ്ടെത്തിയ
കോൺട്രാക്ടർക്ക് തന്നെ വിണ്ടും വർക്കുകൾ കൊടുത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉദ്യോഗസ്ഥർ ഇവരിൽ നിന്നും കോഴകൾ വാങ്ങുന്നതായി സംശയമുള്ളതായും സഞ്ചാരയോഗ്യമായ പഞ്ചായത്ത് റോഡ്, തോട് സംരക്ഷണത്തിന്റെ പേരിൽ കുത്തി കിളച്ച് ജനങ്ങളുടെ സഞ്ചാര മാർഗ്ഗം തടസ്സപ്പെടുത്തിയിട്ട് ആഴ്ചകളായിട്ടും പഞ്ചായത്ത് അധികാരികൾ സ്ഥലം സന്ദർശിക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തട്ടില്ലയെന്നും പരിസരവാസികൾ ആരോപിക്കുന്നു.
കരാറുകാരനെ കൊണ്ട് പൊറുതിമുട്ടിയെന്നും ഇനിയും പണി വൈകിച്ചാൽ കരാർ നിർത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ എൻജിനീയർ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
0 Comments