banner

എതിര്‍പ്പുകള്‍ മറികടന്ന് പ്രണയ വിവാഹം; പക്ഷെ വിധി തോല്പിച്ചു, ഷഹാനയെ തനിച്ചാക്കി പ്രണവ് വിടപറഞ്ഞു

വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടർന്ന് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ്(31) മരിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. എട്ടുവർഷം മുൻപുള്ള അപകടത്തിൽ ശരീരം തളര്‍ന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രണവ് ഷഹാന എന്ന പേരിലായിരുന്നു ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം ചെയ്തത്. ഒട്ടനവധി എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും ഒരുമിച്ചത് .

അപകടത്തെ തുടർന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ബാധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു പ്രണവ്.വിവിധ ആശുപത്രികളിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് മതിലില്‍ ഇടിച്ചാണ് പരുക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്.

Post a Comment

0 Comments