banner

വൃക്ക സംബന്ധമായ അസുഖം: പ്രമുഖ നടൻ പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ പ്രഭുവിനെ തമിഴ്നാട് മെഡ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഡ്നി തകരാറിനെ തുടർന്ന് നടൻ പ്രഭുവിനെ ഇന്നലെ മെഡ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. 

വൃക്കയിൽ കല്ല് ഉള്ളളതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ  കല്ലുകൾ നീക്കം ചെയ്തു. അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ജനറൽ മെഡിക്കൽ ടെസ്റ്റുകൾക്ക് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അദ്ദേഹം വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

إرسال تعليق

0 تعليقات