banner

തൊണ്ടിമുതലായ കഞ്ചാവ് എലി തിന്നെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ

തിരുവനന്തപുരം : തൊണ്ടി മുതൽ എലി കരണ്ടെന്ന് പ്രോസിക്യൂഷൻ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്.

2016 ൽ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു.

കേസിന്റെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

إرسال تعليق

0 تعليقات