കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേര്‍ സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുമ്പില്‍ ചാടി മരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് തടയിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍നിന്ന് ആരും വിട്ട് നിന്നിട്ടില്ലെന്നും ഇ.പി.ജയരാജന് ജാഥയില്‍ പങ്കെടുക്കുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു.
കണ്ണൂരില്‍ 2016ല്‍ നടന്ന സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും ഗോവിന്ദന് വിശദീകരിച്ചു. അത് ഇന്നലെയും ഇന്നും നാളെയും പറയും. സംഘര്‍ഷമുള്ള സമയത്ത് അത് ലഘൂകരിക്കാനാണ് ശ്രമിച്ചത്.
സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന വി.ഡി.സതീശന്റെ ആരോപണം തെറ്റാണെന്നും ഗോവിന്ദന് പറഞ്ഞു.
അതേസമയം ആര്‍എസ്എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ആര്‍എസ്എസ്,ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് കൂട്ടുകെട്ട് തുറന്നുകാട്ടും. കുറുക്കന് കോഴിയുടെ അടുത്ത് പോയി ചര്‍ച്ച നടത്തുന്ന സ്ഥിതിയാണിതെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.
0 Comments