ചികിത്സാവൈദഗ്ധ്യത്തിലെ മറ്റൊരു നാഴികക്കല്ല്താണ്ടി ജില്ലാ ആശുപത്രിയിലെ വിദഗ്ധസംഘം. ഉമിനീര്‍ ഗ്രന്ഥയിലെ കല്ല് നീക്കംചെയ്ത അപൂര്‍വ ശസ്ത്രക്രിയയാണ് ഇവിടെ വിജയകരമായി നടത്തിയത്.
ഗ്രന്ഥിവീക്കവും വേദനയും കാരണം ചികിത്സ തേടിയ 30കാരനിലായിരുന്നു ശസ്ത്രക്രിയ. ഉമിനീര്‍ ഗ്രന്ഥയിലെ നാളിക്കുള്ളില്‍ കണ്ടെത്തിയ മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള കല്ലാണ് നീക്കംചെയ്തത്.
വായ്ക്കുള്ളില്‍ ലോക്കല്‍ അനസ്‌തേഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ. ഉമിനീര്‍ ഗ്രന്ഥിയിലെ നാളി സംരക്ഷിച്ചാണ് കല്ല് നീക്കം ചെയ്തത്.
ഇ.എന്‍.ടി വിഭാഗത്തിലെ ഡോ. അജിത്‌രാജിന്റെ നേതൃത്വത്തില്‍ ഡോ.ബബിത, ഡോ. ശ്രീജ, നഴ്‌സിംഗ് ഓഫീസര്‍മാരായ ഷൈമ, ദീപ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
0 Comments