banner

രക്ഷാപ്രവർത്തനം പരാജയപ്പെട്ടു; തൊഴിലാളി കിണറ്റിൽ കുടുങ്ങി മരിച്ചു

മലപ്പുറം : കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് കുടുങ്ങിയ രണ്ടു തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബര്‍ ആണ് മരിച്ചത്. എടരിക്കോട് സ്വദേശി തന്നെയായ അഹദിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അഹദിനെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണാണ് രണ്ടു തൊഴിലാളികള്‍ കുടുങ്ങിയത്. രാവിലെ ഒന്‍പതരയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെ, രണ്ടു തവണ മണ്ണിടിഞ്ഞ് വീണത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

തൊട്ടടുത്തുള്ള കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം മൂലം നനവ് ഉണ്ടായത് മണ്ണിടിയുമോ എന്ന ആശങ്കയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. അതുകൊണ്ട് വളരെ കരുതലോട് കൂടിയായിരുന്നു രക്ഷാപ്രവര്‍ത്തനം.ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് അഹദിനെ പുറത്തെടുത്തത്. എന്നാല്‍ മണ്ണിനടിയില്‍ ആയിരുന്ന അലി അക്ബറിനെ ജീവനോടെ രക്ഷിക്കാന്‍ സാധിച്ചില്ല.

إرسال تعليق

0 تعليقات