പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വർധിപ്പിക്കാതെ രണ്ട് വർഷക്കാലത്തോളം 4% ൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ കണക്ക് 5.27% ൽ എത്തിയിരുന്നു. ഇത് തിരികെ നാല് ശതമാനത്തിൽ എത്തിക്കാനാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറഞ്ഞു.
പലിശ നിരക്ക് ഉയർന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇതോടെ പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.
0 Comments