banner

റിപ്പോ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്; ലോൺ ഇഎംഐ കൂടും

റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും. ( rbi increases repo rate again )

പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വർധിപ്പിക്കാതെ രണ്ട് വർഷക്കാലത്തോളം 4% ൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ കണക്ക് 5.27% ൽ എത്തിയിരുന്നു. ഇത് തിരികെ നാല് ശതമാനത്തിൽ എത്തിക്കാനാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറഞ്ഞു.

പലിശ നിരക്ക് ഉയർന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇതോടെ പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.

إرسال تعليق

0 تعليقات