banner

ചിന്താ ജെറോമിനെതിരെ പരാതി നൽകിയ വിഷ്ണു സുനിൽ പന്തളത്തിനെതിരെ റിസോർട്ടുടമയുടെ വധഭീഷണി

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിനെതിരെ വധഭീഷണി.
തങ്കശ്ശേരിയിലെ റിസോർട്ടുടമയാണ് ഭീഷണി മുഴക്കിയതെന്ന് വിഷ്ണു.
റിസോർട്ട് ഉടമ വാട്സ് ആപ്പിലൂടെയാണ് സന്ദേശം അയച്ചത്.സംഭവത്തിൽ വിഷ്ണു ഡി ജി പിക്ക് പരാതി നൽകി.

തങ്കശേരിയിൽ പ്രവർത്തിക്കുന്ന ആഡംബര റിസോർട്ടിൽ ചിന്താ ജെറോം താമസിച്ചുവെന്നാരോപിച്ച് യൂത്ത് കൊൺഗ്രസ് നേതാവ് വിഷ്ണു സുനിൽ ഇ ഡിക്കും വിജിലൻസി
നും പരാതി നൽകിയിരുന്നു.ഇതിന് പിന്നാടെ റിസോർട്ട് ഉടമയുടെ നമ്പറിൽ നിന്നും ബ്രോഷറുകളും മെസ്സേജുകളും വന്നതായി വിഷ്ണു ഡി ജി പിക്ക് നൽകി പരാതിയിൽ പറയുന്നു. തുടർന്ന് മറ്റുള്ളവർക്കെതിരെ കുപ്രചാരണം നടത്തി സ്വന്തം ജീവൻ അപകടത്തി ലാക്കരുതെന്ന മുന്നറിയി പ്പോടെ വധഭീഷണി സന്ദേശം അയച്ചതായും വിഷ്ണു വ്യക്തമാക്കുന്നു
  

റിസോർട്ടിൻ്റെ പേരിലുള്ള നമ്പറിൽ നിന്നും സന്ദേശം ലഭിച്ചതിന് പിന്നാലെ ഇതേ നമ്പറിൽ നിന്നും വാട്സ്ആപ്പ് കോളും ലഭിച്ചു. അപരിചിത നമ്പർ ആയതിനാൽ കോൾ സ്വീകരിച്ചില്ല. തൊട്ട് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം .
തൻ്റെ ജീവൻ അപകടത്തിലാണെന്ന് കാട്ടി വിഷ്ണു സുനിൽ പന്തളം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

Post a Comment

0 Comments