ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സ്ഥാനം ഒഴിയുമെന്ന സൂചന അസീസ് നേരത്തേ തന്നെ നല്‍കിയിരുന്നു. കഴിഞ്ഞ കേന്ദ്ര കമ്മറ്റിയോഗത്തിന് മുമ്പ് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും പിന്നീട് നടന്ന കൊല്ലം ജില്ലാ കമ്മറ്റിയിലും അസീസ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷിബുബേബി ജോണ്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരണമെന്ന ഒരു വിഭാഗം നേതാക്കളുടെ രഹസ്യ തീരുമാനമാണ് അസീസ് സ്ഥാനം ഒഴിയാന്‍ കാരണമെും ആരോപണം ഉയരുന്നുണ്ട്.
അസീസ് സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന നിലപാടുമായി ഒരുവിഭാഗം രംഗത്തുണ്ട്. എന്നാല്‍ സ്വയം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ തുടരാന്‍ നിര്‍ബന്ധിക്കില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും ഷിബുബേബി ജോണ്‍ അവധിയെടുത്തിരുന്നു. ഇപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടേയും നേതാക്കളുടേയും താല്‍പര്യ പ്രകാരം സജീവമാകാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.
0 Comments