banner

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റുചെയ്തു.കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തീ കത്തിയശേഷം ആശ്രമത്തില്‍ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാര്‍ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ഉറച്ചുനില്‍ക്കുകയാണ്. ആശ്രമം കത്തിച്ചത് ആര്‍എസ്എസുകാര്‍ തന്നെയാണ്. പ്രകാശും ശബരിയുമാണ് കത്തിച്ചത്. കേസില്‍ മൂന്നു പ്രതികളുണ്ട്. ശബരി ഒളിവിലാണ്. കത്തിക്കാനായി പ്രതികള്‍ ആശ്രമത്തിലെത്തിയ ബൈക്ക് പൊളിച്ചുവിറ്റതിന്റെ തെളിവു ലഭിച്ചു. സന്ദീപാനന്ദ ഗിരിയോടുള്ള വൈരാഗ്യമാണ് പ്രകോപനകാരണമെന്നും കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍, ആശ്രമം കത്തിച്ച കേസില്‍ പ്രകാശിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. എന്നാല്‍ തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതെന്നാണു പ്രശാന്ത് മജിസ്ട്രേട്ടിനു മുന്‍പാകെ മൊഴി നല്‍കിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു.

2018ലാണ് ആശ്രമത്തിനു മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയില്‍ കണ്ടത്. കുണ്ടമണ്‍കടവ് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.

إرسال تعليق

0 تعليقات