banner

ബ്യൂട്ടിപാർലറിന്റെ മറവിൽ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിൽപന; യുവതിയെ അറസ്റ്റ് ചെയ്തു

തൃശൂർ : ബ്യൂട്ടി പാർലറിന്റെ മറവിൽ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വില്പന നടത്തി വരികയായിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണി (49) ആണ് അറസ്റ്റിലായത്. ബ്യൂട്ടി പാർലറിൽ എത്തുന്ന സ്ത്രീകൾക്ക് വിൽക്കുന്നതിനായി കൊണ്ട് വന്ന ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപ് പോലീസ് പിടിച്ചെടുത്തു.

ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി വിൽപ്പന നടക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്ടെ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ച് വരികയായിരുന്നു. 

ഷീലയുടെ ഇരുചക്ര വാഹനത്തിലാണ് ലഹരി സ്റ്റാംപ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യമുള്ള ലഹരി ഉൽപ്പന്നമാണ് ലഹരി സ്റ്റാംപ് എന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments