banner

ശക്തിപ്പെടലിൻ്റെ പാതയിലുള്ള കോൺഗ്രസ്സിന് പുതിയ തിരിച്ചടി; കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം; വിഷയം മുന്നോട്ടുവച്ചത് പ്രധാനപ്പെട്ട ഏഴ് എംപിമാർ

കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഏഴ് എംപിമാര്‍ .സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടായിരുന്നു ആദ്യം ആവശ്യം ഉന്നയിച്ചത് എന്നാല്‍ കെസിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി താരിഖ് അന്‍വറുമായും വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടിക്കുന്നില്‍ സുരേഷ് , എംകെ രാഘവന്‍ , കെ മുരളീധരന്‍ , ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാകോസ്, ആന്റോ ആന്റണി തുടങ്ങിയവരാണ് ഹൈക്കമാന്റിനെ സമീപിച്ചത്. കെപിസിസി പ്രസിഡന്റായതിന് ശേഷം കേരളത്തിലെ എംപി മാരുമായി ഒരു വിഷയവും സുധാകരന്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി. പുനസംഘടന അനന്തമായി നീണ്ട് പോകുന്നത് വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിനെ നേരിടാനുള്ള കഴിവ് പാര്‍ട്ടിക്ക് ഇല്ലാതാക്കും . താഴേതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമങ്ങളും സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഹൈക്കമാന്റിനോട് എംപിമാര്‍ പരാതിപ്പെട്ടു.

അടൂര്‍പ്രകാശ് , വികെ ശ്രീകണ്ഠന്‍ , ശശി തരൂര്‍ , എന്നിവരും കെ സുധാകരന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്ത്തി രേഖപ്പെടുത്തിയിരുന്നു. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം കൊടുത്ത കെസി വേണുഗോപാലിനെയും യാത്രയില്‍ പങ്കെടുത്ത 19 പേരെയും ആദരിക്കുന്ന ചടങ്ങ് കെപിസിസിയില്‍ നടത്തിയപ്പോള്‍ അവസാന നിമിഷമാണ് എംപിമാരെ അറിയിച്ചത് .

إرسال تعليق

0 تعليقات