കൊല്ലം : ശക്തികുളങ്ങര ശ്രീധര്‍മ്മ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി എട്ട്, ഒന്‍പത് തീയതികളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രഖ്യാപിച്ചു.
ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനത്തിനാവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും.
ഇതോടൊപ്പം ഫെബ്രുവരി ഒമ്പതിന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവിധ മദ്യവില്‍പനശാലകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു.
ഈ പ്രദേശങ്ങള്‍ അന്നേ ദിവസം കേരള അബ്കാരി ആക്റ്റ് 54 -ാം വകുപ്പ് (1077 ലെ ഒന്നാം ആക്റ്റ്) പ്രകാരം സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments