banner

കരിങ്കൊടിയുമായി ഓടിയെത്തിയ പെൺകുട്ടിയെ എസ്‌ഐ കോളറില്‍ കുത്തിപ്പിടിച്ച സംഭവം: പൊലീസുകാരന് വിപ്ലവ ഗവണ്‍മെന്റിന്റെ വിജയന്‍ വീരചക്രം നൽകണം; വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും; പരിഹാസവുമായി ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു വനിതാ നേതാവിനോട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ പരിഹാസവുമായി നടൻ ജോയ് മാത്യു. പൊലീസ് മോശമായി പെരുമാറുന്ന ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

”നടുറോട്ടില്‍ അപകടത്തില്‍ പെട്ടു പോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ജനമൈത്രി പൊലീസുകാരന്‍. വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടയിലാണ് കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസുകാര്‍ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയതായും പരാതി ഉയര്‍ന്നത്.

കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പൊലീസുകാര്‍ പിടിച്ചു മാറ്റിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ മിവ ജോളിയെ അറസ്റ്റ് ചെയ്ത് നീക്കാന്‍ വൈകി. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്‌ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിക്കുകയായിരുന്നു.

Post a Comment

0 Comments