banner

ലൈഫ് മിഷന്‍ കോഴക്കേസിൽ ശിവശങ്കറിന് ജാമ്യമില്ല; അടുത്ത 5 ദിവസം ഇ.ഡി കസ്റ്റഡിയില്‍ തുടരും

ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. 5 ദിവസത്തേക്കാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കണം. ആവശ്യമെങ്കില്‍ ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി ഇ.ഡിക്കയോട് നിര്‍ദ്ദേശിച്ചു. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇടവേള അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇന്നലെ വിളിച്ചു വരുത്തി 12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തുവെന്നും ശിവശങ്കര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഇടപെട്ടത്.

ലൈഫ് മിഷന്‍ കോഴ ആരോപണത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ ലോക്കറില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് എന്നാണ് ഇ.ഡിയുടെ ആരോപണം

എന്നാല്‍ കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവശങ്കര്‍. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ശിവശങ്കറിന്റെ വാദം. ശിവശങ്കറിന്റെ കുറ്റസമ്മതതൊഴി ഇല്ലാതെയാണ് ഇ.ഡിയുടെ അറസ്റ്റ്.

Post a Comment

0 Comments