banner

സകല എതിര്‍പ്പിനെയും മറികടക്കും, അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും; കേരളത്തി​ന്റെ വികസനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ബി​​ജെപി​ യും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിര്‍ക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റേയും തീരുമാനം.

സര്‍ക്കാരിനോടുളള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കിയാല്‍ മതിയല്ലോ എന്നാണ് അവരുടെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭാവി മുന്നില്‍ കണ്ട സകല എതിര്‍പ്പിനെയും മറികടക്കും അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉളളിടത്തോളം മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് നാട്ടില്‍ ഒന്നും നടക്കില്ലെന്ന് സ്ഥിതിയായിരുന്നു. ഒരു മാറ്റവും ഇവിടെ ഉണ്ടാകില്ലെന്ന ശാപവാക്കുകള്‍ കേട്ടിരുന്നു. അവിടെ നിന്ന് കേരളം മാറി. 2016ല്‍ ആ മാറ്റത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരമേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് ഖജനാവിന് ശേഷിക്കുറവും, വിഭവശേഷി കുറവുണ്ട്.വിഭവ സമഹാരണത്തിന് കിഫ്ബി ഉപകരിച്ചു. അന്ന് കിഫ്ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കു. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സ്റ്റാര്‍ട്ട് അപ്പുകളുടെ പറുദീസയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാറില്ല. പുതിയ സംഭരങ്ങള്‍ വരാന്‍ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments