banner

യുപി സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്; ശമ്പളം 45000 മുതൽ 150000 വരെ, ഇപ്പോൾ അപേക്ഷിക്കാം

ലക്നൗ : സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലെ വിവിധ മെഡിക്കൽ കോളജുകളിലാണ് അവസരം. മാർച്ച് 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത : 4 വർഷ ബിഎസ്‌സി നഴ്സിങ്/2 വർഷ ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ , 2 വർഷ പരിചയം, സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

പ്രായം : 21–40. അർഹർക്ക് ഇളവ്.
ശമ്പളം : 44,900–1,42,400. ഫീസ്: 1180. പട്ടികവിഭാഗക്കാർക്ക്: 708. 

തിരഞ്ഞെടുപ്പ് : കോമൺ റിക്രൂട്മെന്റ് ടെസ്റ്റ് വഴി.

Post a Comment

0 Comments