ആദ്യത്തെ കണ്ടെയ്നറിലെ മത്സ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മീൻ ഉടൻ തന്നെ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ നിർദേശം നൽകി. മീനുകളിലാകെ പുഴു നിറഞ്ഞിരിക്കുകയാണ്. കടുത്ത ദുർഗന്ധമാണ് ഇവിടെനിന്ന് വമിക്കുന്നത്.
ഞായറാഴ്ച വൈകിട്ടും ഈ കണ്ടെയ്നറിൽനിന്ന് ചെറുവാഹനങ്ങളിലേക്ക് മീൻ കൊണ്ടുപോയിരുന്നെന്നാണ് വിവരം. രണ്ടു കണ്ടെയ്നറിൽനിന്നും
അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് മരട് നഗരസഭയിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. വിഷയത്തിൽ പോലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും തുടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
മീൻ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവർമാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകൾ. അതിനാലാണ് ഉദ്യോഗസ്ഥർക്ക് കണ്ടെയ്നർ തുറക്കാനും മീൻ പുറത്തെടുക്കാനും കഴിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവർമാരെ കണ്ടെത്താനായില്ല. ഇവർ സമീപത്തുതന്നെ ഉണ്ടെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങൾ കണ്ടെയ്നറിന്റെ മുകളിൽ അലക്കിവിരിച്ച നിലയിലാണ്. പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ സ്ഥലത്തുനിന്ന് മാറിനിൽക്കുകയാണെന്നാണ് കരുതുന്നത്.
0 Comments