banner

അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് റിസോര്‍ട്ടില്‍ താമസിച്ചത്; മാസവാടക 20000 രൂപ മാത്രം; വിമര്‍ശിക്കുന്നവരോട് തന്റെ അവസ്ഥ മനസിലാക്കണമെന്ന് അഭ്യർത്ഥിച്ച് ചിന്ത

തിരുവനന്തപുരം : റിസോർട്ടിലെ താമസത്തിനെ ചൊല്ലിയുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. 

കൊല്ലത്ത് റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികില്‍സ ഉള്‍പ്പെടെ പരിഗണിച്ചാണെന്നും കോവിഡ് കാലത്ത് അമ്മയ്ക്കു സ്ട്രോക്ക് വന്നിരുന്നതായും. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയില്ലായിരുന്നുവെന്നും. 20000 രൂപയാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ വാടകയായി നൽകിയതെന്നും വിമര്‍ശിക്കുന്നവര്‍ തന്റെ അവസ്ഥ മനസിലാക്കണമെന്നും ചിന്ത പറഞ്ഞു.

അതിനിടെ, സംഭവം പുറത്തു വന്നതോടെ വിവാദത്തിലായ കൊല്ലം തങ്കശേരിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക്. മുന്‍ ഡിസിസി പ്രസിഡ‍ന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ചിന്ത യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

إرسال تعليق

0 تعليقات